Monday, July 27, 2009

അവനും ഒരു കൂട്ട്

അങ്ങിനെ അവനെ പറ്റിയും ഒരു കഥ പറയാന്‍ ആളുണ്ടായി .ജീവിതത്തിന്റെ ശരിയും തെറ്റും എന്തന്നറിയാന്‍ കഴിയാത്ത പ്രായത്തില്‍സ്നേഹത്തോടെ എന്തും പറയാന്‍ ഒരാള്‍ .അതായിരുന്നു അവള്‍ ....അവള്‍ക്ക് അവനും അവന് അവളും കൂട്ടായിരുന്നു .ഒടുവില്‍ ഒരു ദിനം അവള്‍ മഴവെള്ളത്തില്‍ ഒളിച്ചു പോയി .അവന് മാത്രം കടവില്‍ കിടന്നു.കാരണം അവനൊരു അലക്കുകല്ലായിരുന്നു .അവളാകട്ടെ ആരോ ഉപേക്ഷിച്ചുപോയ പഴന്തുണിയും ...