Sunday, April 19, 2009

ലോക കറന്‍സി(തുടര്‍ച്ച)

ഇന്ത്യക്കാരനോ അവന്‍ സാ‍ധനം വാങ്ങുന്ന രജ്യക്കാരനോ ഈ കറന്‍സി സ്വന്തം കറന്‍സിയെ പോലെ ഉപയോഗിക്കാന്‍ കഴിയില്ല.അതായത് ഓരോ രാഷ്ട്രത്തിനും അവരുടെ നിലവിലുള്ള കറന്‍സിയെ കൂടാതെ രാജ്യാന്തര വിനിയോഗത്തിനായി ലോക കറന്‍സിയും ഉപയോഗിക്കുന്നു.എന്നാല്‍ ഇവിടെ ലോക കറന്‍സി രാജ്യങ്ങളുടെ ഉന്നത ബാങ്കുകളില്‍ കൂടി മാത്രം ....ഇതു വഴി ഒരു രാഷ്ട്രത്തിന്റെ കറന്‍സി ഇതര രാഷ്ട്രങ്ങളില്‍ ശേഖരിക്കുന്നത് കൊണ്ട് ഗുണമില്ലാതാകുന്നു।അതായത് ഇതര രാഷ്ട്രങ്ങളുടെ കറന്‍സി കടത്ത് ഇല്ലാതാവുന്നു।അത് വഴി കള്ളപ്പണം, പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാന്‍ കഴിയുന്നു।ഒരു രാഷ്ട്രത്തിന്റെ മൂല്യത്തകര്‍ച്ച മറ്റൊരു രാഷ്ട്രത്തിനെ ബാധിക്കുന്നതിനെ തടയിടാനും കഴിയും.

Sunday, April 12, 2009

ലോക കറന്‍സി



ലോകം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ ഒരു ആഗോള കര്‍ന്‍സിയെ പറ്റി ചൈനയടക്കമുള്ള രാഷ്ട്രങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു।ആഗോള കറന്‍സി എന്ന നിലയില്‍ അമേരിക്കന്‍ ഡോളര്‍ വഹിക്കുന്ന പങ്ക് എല്ലാവര്‍ക്കും പരിചയമാണ് ।അമേരിക്കയുടെ ആധിപത്യം തകര്‍ച്ചയുടെ ഗര്‍ത്തത്തിലേക്ക് കുതിക്കുമ്പോള്‍ ഡോളരിന്‍ പകരം വെക്കാന്‍ പുതിയ ഒരു കറന്‍സിയെ പറ്റി ചിന്തിക്കുക സ്വഭാവികം ।പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ കൈമാറ്റം അമേരിക്കന്‍ ഡോളറില്‍ മാത്രമായിരിക്കണമെന്ന അമേരിക്ക ഒപെക് രാഷ്ട്രങ്ങളുമായി ഉണ്ടാക്കിയ കരാറാണ് ഡോളറിനെ ഇപ്പോഴും സംരക്ഷിച്ച് പോരുന്നത്।പുതിയ ഒരു കറന്‍സിയെ പറ്റി ചിന്തിക്കുമ്പോള്‍ അത് ഏത് തരതില്‍ ഉള്ളതായിരിക്കണമെന്ന് നാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്।ഐക്യ രാഷ്ട്ര സഭയുടെ നേത്രത്വത്തില്‍ ഉള്ളതായിരിക്കണം പുതിയ ആഗോള കറന്‍സി।സ്വര്‍ണ്ണത്തിന്‍റെ വിലനിലവാരമനുസരിച്ചുള്ള മൂല്യമായിരിക്കണം।ഇത് ഒരു രാഷ്ട്രത്തിനും സ്വന്തം കറന്‍സിയയായി ഉപയോഗിക്കാന്‍ അനുമതി നല്‍കരുത്।അതായത് ജനങ്ങള്‍ക്ക് നേരിട്ടുള്ള വിനിമയത്തിന് സാധിക്കരുത് എന്നു തന്നെ।പിന്നെ എങ്ങിനെ എന്നല്ലേ...ബാങ്കുകള്‍ തമ്മിലായിരിക്കും ഈ കറന്‍സിയുടെ ഇടപാട്।ഉദാഹരണത്തിന് ഇന്ത്യക്കാരന് ഫ്രാന്‍സില്‍‍ നിന്നും ഒരു മരുന്ന് വങ്ങണമെന്ന് വെക്കുക ഒരു ഡോളറാണ് വില।ഇന്ത്യക്കാരന്‍ ഒരു ഡോളറിന്റെ മൂല്യത്തിന് അനുസരിച്ചുള്ള ഇന്ത്യന്‍ രൂപ ബാങ്കില്‍ അടവാക്കണം।ബാങ്ക് ഡോളര്‍ ഫ്രാന്‍സിലെ ബാങ്കിന്‍ നല്‍കുന്നു.