Sunday, October 17, 2010

ജോലി

  ഒരിക്കല്‍ ജീവിതം  മരണത്തെ കാണാനിടയായി .ഇരുവരും പരസ്പരം പലതും പറഞ്ഞ്ഞു .ഒടുവില്‍ മരണം പറഞ്ഞു "നീ കഷ്ട പെടുത്തുന്ന പലരെയും ഞാനാണ് രേക്ഷിക്കുന്നത് "
"ഒരിക്കലുംആല്ല ഞാന്‍ പ്രതീക്ഷ നല്‍കി വളര്‍ത്തി കൊണ്ടു വരുന്നവരെ നീ കയ്യോടെ പിടികൂടി കൊണ്ടു പോകുന്നു .അവരുടെ എന്തല്ലാം പ്രതീക്ഷകളാണ് നീ അസമയത്ത് കടന്നു വന്നു കന്നീരിലാക്കുന്നത് "
'ആ പറയുന്നത് ശരിയല്ല നീ നല്‍കുന്ന മോഹങ്ങള്‍ ആണ്‍  അവരെ വഴി  തെറ്റിക്കുന്നത് "
അവര്‍ തര്‍ക്കമായി 
ഒടുവില്‍ അവര്‍  ഇരു പേരും ഒരു മനുഷ്യനെ കണ്ടു 
ഏന്നാല്‍ അയാള്‍ പറഞ്ഞത് "നിങ്ങള്‍ തര്‍ക്കിച്ചാല്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരും അല്ലാത്തവരും കഷ്ടത്തിലാവും അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുക" എന്നായിരുന്നു   

Sunday, July 18, 2010

പിന്നെ പറയാം.

അത് ശരിയല്ല എന്നാണ്‍ ഞാന്‍ കരുതിയത് .
ഏന്നാല്‍ അത് ശരിയായിരുന്നു . അവള്‍ മരിച്ചു .
   ഇനി ഞാന്‍ ഏവിടെ പോയിരിക്കും .ഒന്ന് പ്രണയിക്കാന്‍ .മരം ചുറ്റി പ്രേമിക്കാന്‍ .ഈ യെന്ത്രം  ശരി ആല്ല .ഞാന്‍ കഥ പിന്നെ പറയാം.
പനിക്കുന്നു.വയ്യ ഫോണ്ടുകള്‍  നാശം 

Saturday, June 26, 2010

തര്‍ക്കം

അങ്ങിനെ ഞാനും ഒരു അച്ഛനായി ,ഇന്നലെ  എന്‍റെ  ഭാര്യ പ്രസവിച്ചു .രണ്ടു കുട്ടികള്‍ . ഒന്ന് കറുത്ത കുട്ടിയും  മറ്റൊന്ന് വെളുത്ത കുട്ടിയും .വെളുത്ത കുട്ടി എന്റെതാനെന്നു ഞാന്‍ ,അതല്ല തന്റെതാനെന്നു   അവള്‍ ,തര്‍ക്കം മൂത്ത് ഞങ്ങള്‍ വേര്പിരിഞ്ഞ്ഞ്ഞു ,കുട്ടികള്‍ അനാഥരായി .അവള്‍ കറവക്കാരന്റെ കൂടെ പോയി .ഞാന്‍ അറവുകാരന്റെ കൂടെയും .ഒരു പക്ഷെ നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങളുടെ തീന്‍ മേശയില്‍ എത്തിയിട്ടുണ്ടാവും .ശുഭം  

Thursday, April 22, 2010

പ്രണയം

എന്‍റെ കാര്യത്തില്‍ അവള്‍ക്ക് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല .സ്വപ്‌ങ്ങള്‍ മാത്രം കൊണ്ട് ജീവിക്കാനാവില്ല .അതവള്‍ക്കറിയാം .എന്നാല്‍ ഇന്നലെ അവള്‍ സ്വപ്നങ്ങളില്‍ ജീവിക്കാന്‍ തുടങ്ങി .കാരണം ഇന്നലെയായിരുന്നു അവളുടെ വിവാഹം .ഇന്ന് ഞാന്‍ അവളെ അമ്പല നടയില്‍ കണ്ടിരുന്നു അപ്പോള്‍ അവള്‍ പറഞ്ഞത് നിന്നോട് കൂടെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത് .എന്നാല്‍ ഒരു വിവാഹത്തിന്‍റെ ആവശ്യം നമുക്കിടയില്‍ എന്തിനാന്‍ എന്ന സത്യം ആ തണുപ്പുള്ള രാത്രി നീ കാണിച്ചുതന്നു .അതിന്‍റെ വിത്ത് എന്‍റെ ഉദരത്തില്‍ വളരുന്നുണ്ട്.അതിനു ആരായിരിക്കും അച്ഛന്‍ .അതിനാല്‍ നീ ആയിരിക്കും എന്‍റെ പ്രാണന്‍ .വിവാഹം എന്നത് ഒരു സ്വപ്നം .മരണം വരെ ആ സ്വപനം എന്‍റെ കൂടെ ഉണ്ടാവും .ശരി നമുക്ക് പിരിയാം

Sunday, February 7, 2010

ഇരുട്ട്

         കാണുന്ന കണ്ണാടിക്ക് 
           കേള്ക്കാതായി   
         കേള്ക്കുന്ന ചെവിയ്ക്ക്
            കാണാതെയായി
         നമ്മുടെ പത്രങ്ങള്
              ഇരുട്ടിലായി
         അറിഞ്ഞതില് പാതി
          പറയാതെയായി
      പറഞ്ഞതില് പാതി
          തെളിയ്ക്കാതെയായി
             നമ്മളെല്ലാം ഇരുട്ടിലായി