Saturday, December 6, 2008

ഗൌതമന്‍

പേര്-ഗൌതമന്‍ ...വയസ്സ് ...മുപ്പത്
തൊഴില്‍ ...എല്‍ ഡി സി ....മുനിസിപല്‍ സര്‍വീസ് .....
ആകെ കണ്ട പെണ്ണുങ്ങള്‍....... നൂറ്റിപ്പത്ത്...
നേരിട്ട് അന്‍പത് ....ബ്രോക്കര്‍ ...രാമന്‍ കുട്ടി വക നാല്പത്തി ഏഴ് ...ബന്ധുക്കള്‍ /സുഹ്ര്‍ത്തുക്കള്‍ വക പതിമൂന്‍ .......
അതെ നമ്മുടെ ഗൌതമെന്റെ കാര്യം തന്നെ ...വിവാഹം ഒരു യോഗംആണ്...ചിലര്‍ക്കത് ഓര്‍ക്കാപ്പുറത്ത് ആകും ...മരണം പോലെ.. ചിലര്‍ക്കത് നീണ്ട കാത്തിപ്പിനും അലച്ചിലിനും ശേഷവും ...ചുരുക്കി പറഞ്ഞാല്‍ പെണ്ണ് കിട്ടുക എന്ന് പറഞ്ഞാല്‍ കയ്യിലിരിപ്പിന്റെ ഗുണം പോലിരിക്കും .......എന്നാല്‍ നിങ്ങള്‍ അറിയും പോലെ ഗൌതമന്‍ ശരിക്കും പച്ച പാവം പയ്യന്‍ തന്നെ
ജീവിതം പോലെ സുന്ദരമാണ് ..അവന്റെ ലോകം ...സ്വപ്നം മാത്രം കണ്ടു നടക്കുന്ന പയ്യന്‍‌ ...
അച്ഛന്റെ ആഗ്രഹം നിന്നെ കലക്ടര്‍ ആക്കുക എന്നായിരുന്നു...അമ്മ ഓര്‍മ്മപ്പെടുത്തലിന്റെ വ്യഥകള്‍ ചാലിച്ച കുറ്റപത്രം അവന് നേരെ നീട്ടും ....ഒരു മാസത്തില്‍ പത്ത് തവണ യെങ്കിലും അവന്റെ മാതാവിന്റെ വായയിലോടെ....അത് പുറത്ത് ചാടും...അച്ഛന്റെ അത്യാഗ്ര ഹതിന് വഴങ്ങി സിവില്‍ സര്‍വിസ് എന്‍ട്രന്‍സ്‌ എഴുതി... അങ്ങിനെ ജീവിതത്തില്‍ ..കൂട്ടുകാര്ക്കിടയില്‍ ഐ എ എ സു കാരനായി ......ജീവിതത്തിന്റെ അര്‍ത്ഥത്തിനും ആനന്ദത്തിനും ഒരു കൂടു നിര്‍ബന്ന്ധമായപ്പോള്‍ ...അല്ലെങ്കില്‍ അങ്ങിനെ തോന്നി ത്തുടങ്ങിയപ്പോള്‍ ..അന്ന് ബോധി വ്ര്യക്ഷ ചില്ലകളില്‍ നിന്നും കിളികള്‍ ചിലച്ചു ഗൌതമാണ് പെണ്ണ് കെട്ടണം പോല്‍ ..അന്വേഷണത്തിന്റെ യാത്രയില്‍ അവനു ഒരു കാര്യം പിടി കിട്ടി...തൊഴില്ല്ലാത്തവ്നു പെണ്ണ് കിട്ടാന്‍ ഒത്തിരി കഷ്ടപ്പെടണം ...സമ്പത്ത് ഇല്ലാത്ത ദാമ്പത്യം അമ്പത് നാള്‍ മധുരം നല്‍കില്ല...
കാണുന്ന പെണ്ണിനെ എല്ലാം കെട്ടണമെന്ന ആശ ..തൊഴില്‍ ഉള്ളവര്‍ തന്നെ മാര്‍കെറ്റില്‍ ക്യു നില്‍ക്കുമ്പോള്‍ ആര്‍ക്കു വേണം ...ഒരു തൊഴിലും ഇല്ലാത്തവനെ ..അതിനാല്‍ പെണ്ണ് കിട്ടുവാന്‍ പണി വേണം ...ഗൌതമന്‍ ഉറച്ചു...അങ്ങിനെ മൂന്നു ലക്ഷം ...പേരുമായി മല്‍സരിച്ച് ...തൊഴില്‍ നേടി ....അങ്ങിനെ
.....(തുടരും)

Saturday, September 20, 2008

അവള്‍ തനിച്ചാണ്

കറുത്ത രാത്രിയുടെ നേര്‍ത്ത ചാലുകള്‍ നിലാവിന്റെ മാറിലേക്ക് പടര്‍ന്ന് കയറുന്നത് അവള്‍ ജനലഴികള്‍ക്കിടയിലൂടെ നോക്കി നിന്നു.എത്ര സമയം ....അവസാനമില്ലാത്ത ഒരു കാത്തിരിപ്പ് ..ദൂരെ ആകാശം മരങ്ങള്‍ക്കിടയിലൂടെ ചില്ലുഭരണിയിലെ സ്വര്‍ണ്ണ മത്സ്യങ്ങളെപ്പോലെ നക്ഷത്ര പ്പൊടികള്‍ അങ്ങിങ്ങായി ചിതറുന്നു.നിലാവസ്തമിക്കും മുമ്പേ തിരിച്ചെത്താമെന്ന് പറഞ്ഞ് ഇറങ്ങി പ്പോയതാണ് അയാള്‍...നഗരത്തിന്റെ തിരക്കില്‍ നിന്ന് ഒരു ദിവസം അയാളുടെ ജന്മ ഗ്രാമത്തില്‍ ചെന്ന് രാപ്പാര്‍ക്കാമെന്ന പിടിവാശിക്കുമുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.....ഡ്രാക്കുളക്കോട്ട പ്പോലെ ഭീകരത തോന്നിപ്പിക്കുന്ന കാലപ്പഴക്കം ചെന്ന ഒരു തറവാട് വീട്.അയാള്‍ക്ക് ഈ നാടുമായി ബന്ധ പ്പെടാനുള്ള ആകെയുള്ള ഒരിടം...അതിന്റെ ഏറിയ ഭാഗവും ഏത് നിമിഷവും നിലം പതിക്കാവുന്ന ഘട്ടത്തില്‍ എത്തിയിരുന്നു.
സമയം ചെല്ലും തോറും അവളില്‍ ഭയത്തിന്റെ കനലുകള്‍ കോരിയിട്ടു.ഗ്രാമത്തില്‍ എത്തിയാല്‍ ആകെ കാണാറുള്ള സ്നേഹിതന്നെ കാണുകയായിരുന്നു ലക്ഷ്യം..നേരത്തെ വിളിച്ചപ്പൊള്‍ തറവാട്ട് പ്പടിക്കല്‍ അയാള്‍ കാത്തിരിക്കാമെന്ന് ഏറ്റതാണ്.തനിക്ക് കുട്ടികളുണ്ടാകില്ല എന്ന് ഡോക്ടര്‍ വിധിച്ച അന്ന് തുടങ്ങിയതാണ് ആഴ്ച്കള്‍ തോറും ഉള്ള ഈ വരവ്...നഗര്‍ത്തിലെ ഫ്ലാറ്റിലാണെങ്കില്‍ ഞാന്‍ എതിര് നില്‍ക്കുമെന്നറിയാം...അതിനാലവാം മദ്യപാനത്തിന് ഇങ്ങെനെ ഒരു താവളം ഒരുക്കിയത്.അതിന് പറ്റിയ കൂട്ടുകാരനേയും കണ്ടെത്തി...ഒന്നും കണ്ടില്ലെന്ന് നടിച്ചു.അയാളുടെ കുറ്റത്തിന് ഞാന്‍ ക്കൂടി ബലിയാടാകുമെന്ന ബോധം അയാളെ അലോസരപ്പെടുത്തുന്നുണ്ടാവാം..മദ്യം അതിന്ന് മരുന്നാകുമെന്ന അയാളുടെ ചിന്തക്ക് ഭംഗം വരേണ്ടെന്ന് കരുതി...
പുറത്ത് ആരോ വന്നത് പോലെ.....അവള്‍ പ്ലാവില്‍ കടഞ്ഞ ആ വാതിലിന്റെ സാക്ഷ നീക്കുവാന്‍ ഏറേ പണീപ്പെട്ടു.വാതില്‍ തുറന്നപ്പോള്‍ മുമ്പില്‍ നില്‍ക്കുന്ന മനുഷ്യനെ അവള്‍ക്ക് ഒട്ടും പരിചയമില്ലായിരുന്നു.
അപരിചിതന്‍ ഒരക്ഷരം മിണ്ടാതെ അകത്തേക്ക് കയറുന്നത് അവള്‍ക്ക് നോക്കി നില്‍ക്കാനെ ക്ഴിഞ്ഞുള്ളൂ...പിന്നീട് സംഭവിച്ചത് എന്താണെന്ന് അവള്‍ക്കറിയില്ല.ഒരു നിമിഷം ക്കൊണ്ട് താന്‍ അയാളുടെ കരവലയത്തിലാകുന്നതും...
........എല്ലാം കഴിഞ്ഞ് അയാള്‍ ഇറ്ങ്ങി പ്പോകുമ്പോള്‍....കരയുന്ന ശബ്ദത്തില്‍ പറഞ്ഞു “എന്നോട് ക്ഷമിക്കണം നിങ്ങളുടെ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാനിത് ചെയ്തത്.നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകന്‍...”
തുറന്നിട്ട വാതിലിലൂടെ അയാള്‍ ഇരുട്ടിലേക്ക് മറയുമ്പോള്‍ അവള്‍ ഓര്‍ത്തു അയാളുടെ പേര് ചോതിക്കാന്‍ മറന്ന് പോയല്ലോ....?
അപ്പോള്‍ പുറത്ത് അവളുടെ ഭര്‍ത്തവിന്റെ കുര കേട്ടൂ.അവള്‍ പെട്ടെന്ന് വസ്ത്രങ്ങള്‍ ശരിയാക്കി ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു........

Saturday, September 13, 2008

ഭാഗ്യം

സ്വപ്നങ്ങള്‍ വില്പന നടത്തുന്ന ഒരാള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ജീവിച്ചിരുന്നു.ഓരോ പ്രഭാതത്തിലും അയാള്‍ തന്റെ കയ്യിലുള്ള വലിയ ചാക്കില്‍ സ്വപ്നങ്ങള്‍ കൂത്തി നിറച്ച് പട്ടണത്തിലേക്ക് പുറപ്പെടും.പട്ടണത്തില്‍ എത്തിയാല്‍ തിരക്കേറിയ കവലയില്‍ തന്റെ ചാക്കുക്കെട്ട് തുറന്ന് വെച്ച് അയാള്‍ ഉറക്കെ വിളിച്ച് പറയും.
‘സ്വപ്നങ്ങള്‍.....നിറമുള്ള സ്വപ്നങ്ങള്‍...ആര്‍ക്കും വാങ്ങാം....ഒരു കിലോ സ്വപ്നങ്ങള്‍ക്ക് പത്ത് രൂപ മാത്രം’
എന്നാല്‍ അയാളില്‍ നിന്നും ആരും ഒന്നും വാങ്ങിയില്ല.എങ്കിലും വൈകിട്ട് വീട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ അയാളുടെ ചാക്കില്‍ ഒന്നും ഉണ്ടായിരുന്നില്ല്.ചന്തയിലെ തിരക്കിനിടയില്‍ അയാളുടെ ചാക്കില്‍ നിന്നും വഴിയാത്രക്കാര്‍ വാരിക്കൊണ്ട് പോയതിനാലായിരുന്നു ആ മനുഷ്യന്റെ ചാക്ക് ശൂന്യമാവാറ് പതിവ്.എങ്കിലും അയാള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല.കാരണം സ്വപ്നങ്ങള്‍ വില്‍ക്കാന്‍ വെച്ച് അയാളും ഒരു സ്വപ്ന ജീവിയായിമാറിയിരുന്നു.
അങ്ങിനെയിരിക്കെ കാലം കുറെ ക്കഴിഞ്ഞപ്പോള്‍ പ്രായം കാരണം അയാള്‍ക്ക് വയ്യാതെയായി.സ്വപ്നങ്ങള്‍ വില്‍ക്കാന്‍ പോവാന്‍ കഴിയാതെയായി.എങ്കിലും ജീവിക്കാന്‍ മറ്റൊരു തൊഴിലും അയാള്‍ക്കറിയില്ലായിരുന്നു.
ദിവസങ്ങളോളം ചിന്തിച്ചതിന് ശേഷം അയാള്‍ ഒരു വഴി കണ്ടെത്തി.....അയാളൊരു ലോട്ടറി വില്പനക്കാരനായി.പിന്നീട് അയാള്‍ക്ക് ദുഖിക്കേണ്ടീവന്നില്ല.....ഇന്ന് അയാള്‍ ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാണ് .
വാല്‍ക്കഷ്ണം:സ്വപ്നം കാണാനല്ല ഭാഗ്യം തേടാനാണ് നമുക്കെന്നും ഇഷ്ടം..

Sunday, June 29, 2008

മരണം

മരണം ഒരു ധാര്‍മിക പ്രശ്നം-തത്വഞ്ജാനി പറഞ്ഞു

അല്ലെന്ന് കവി

അവര്‍ തര്‍ക്കിക്കുമ്പോള്‍ മരണം ആ വഴി വന്നു.

ഞാന്‍ നിങ്ങളുടെ ജീവന്‍ എടുക്കുകയാണ്...

അത് കേട്ട പാടെ രണ്ടു പേരും രണ്ടു വഴിക്കോടി.....

അതു കണ്ട മരണം പൊട്ടി ച്ചിരിച്ചു.....

Sunday, June 1, 2008

ആലിബാബ

ആലിബാബ ഒരു കള്ളനായിരുന്നു.

പട്ടിണി സഹിക്ക വയ്യാ‍തെ ഒരു തേങ മോഷ്ടിച്ചു.
പാവം ആലിബാബയെ പോലീസ് പിടിച്ചു.
ഒരുപാട് മര്‍ദ്ദനം കിട്ടിയത് മൂലം അയാള്‍ ആകെ തളര്‍ന്നു.
“ഒരു ഗ്ലാസ്..വെള്ളം തരുമോ?”

“ഇക്കാലത്ത് ഒരു തേങ്ങ മോഷ്ടിച്ച നിനക്ക് ഒരു തുള്ളി വെള്ളം തരരുത്....”
പോലീസുകാരന്‍ ചീറുന്നത് കേട്ട് പാവം ആലിബാബ ഒന്നും പറഞ്ഞില്ല...
അല്ലെങ്കില്‍ അയാള്‍ക്ക് അതിന് കയിഞ്ഞില്ല....
കാരണം തേങ്ങ തിന്നാന്‍ പൊളിക്കും മുമ്പേ അയാള്‍ പിടിയിലായിരുന്നു....

Sunday, May 25, 2008

നിഴല്‍

എന്താണ് നീ എന്നോടൊപ്പം എല്ലാ സമയത്തും
ഒന്നുമില്ല...ഒരു രസത്തിന് ......
രസത്തിന് ...?
അതെ രസത്തിന് ......നിന്നോടൊപ്പം ....അതാണ് എന്റെ നിയോഗം....
എങ്കില്‍ ഞാന്‍ ഈ വിളക്ക് അണക്കാന്‍ പൊകുന്നു...നീ എന്ത് ചെയ്യും.....
ഞാന്‍ നിന്നെ പറ്റി ചേര്‍ന്ന് കിടക്കും
എന്ത്....
അതേ....വേണ മെങ്കില്‍...നീ ആ വിളക്കൊന്ന് തെളിയിച്ച് നോക്കൂ...
പിന്നെ അയാള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല....അങ്ങിനെ അയാള്‍ ഒരു സന്ന്യാസിയായി...

Sunday, May 18, 2008

പറയാനുള്ളത്

എന്‍റെ സ്വപ്നങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ
കിരീടം ധരിച്ച കൊള്ളക്കാരന്‍ .... അത് നമ്മുടെ രാജാവിന്‍റെ മുഖമുള്ള ഒരാളായിരുന്നു ...എല്ലാം ഞാന്‍
പറയാം ...എന്‍റെ നാടിന്‍റെ കഥ ...എനിക്ക് അല്പം സമയം വേണം .....അക്ഷരങ്ങള്‍ കൂട്ടി എഴുതി പിച്ച വെച്ച്
ഞാന്‍ വരുമ്പോള്‍ ഭൂലോകത്തിലെ സകല എഴുത്തുകാര്‍ക്കും വണക്കം പറയട്ടെ ....

Sunday, May 11, 2008

യു എന്‍ ഡോളര്‍‌

ഒരു സാമ്പത്തിക പ്രതിസന്ധി ഇന്ന് ലോകത്തെ അഭിമുഖീകരിക്കുകയാണ്।ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു യു എന്‍ ഡോളര്‍ നിലവില്‍ വന്നാല്‍ മതിയാകുമെന്നാണ് എന്‍റെ അഭിപ്രായം।ഈ ഡോളര്‍ രാജ്യാന്തര കറന്‍സിയാക്കണം।വ്യക്തികള്‍ തമ്മിലുളള വിനിമയത്തിന് ഈ കറന്‍സി ഉപയോഗിക്കാന്‍ പാടില്ല। രാജ്യങ്ങള്‍ തമ്മിലുള്ള വിനിമയം മാത്രം...എങ്കില്‍ കള്ളപ്പണം കുറക്കാന്‍ സാധിക്കും...എന്താണ് നിങ്ങളുടെ അഭിപ്രായം ......ദയവയി ഈ ചര്‍ച്ചയില്‍ പങ്ക് ചേരൂ......

വീട്



ഓരോ വീടിന്നും ഒരു ആത്മവുണ്ട്

അതിള്‍ വസിക്കുന്ന ജീവിതങ്ങല്‍ക്ക്

ശാന്തി പകരുന്ന ഒരു മന്ത്രം അവിടെ

ഒളിഞ്ഞിരിക്കുന്നു......

എന്നാല്‍
എന്‍റെ വീടിന്‍റെ


മന്ത്രം നഷ്ടപ്പെട്ടിരിക്കുന്നു

വാക്കുകള്‍ രാകുന്ന ഭാര്യ..വക

പ്രാതലിന് ഒരു കപ്പ് സ്പ്ഷല്‍-

ഉച്ചക്ക്
എന്‍റെ വക ലഞ്ച്

രാത്രി കുട്ടികള്‍ വക ഡിന്നര്‍

ഇടക്ക് നട്ടുകാര്‍ക്കായി ഒരു സപ്പര്‍....

Friday, May 2, 2008

സഹായിക്കന്ണം

ഞാന്‍ തുടങിയ ഈ ബ്ലൊഗ് ശരിയാക്കുവാന്‍ ഒന്ന് സഹായിക്കണമേ ഭൂലൊകരെ

Wednesday, April 30, 2008

കണ്ണുകല്‍

വെളിച്ചം ഇല്ലാത്ത കാലത്ത്

തെളിച്ചം നഷ്ടപ്പെട്ട കന്ണ്ണുകള്‍ക്കിടയില്‍

രണ്ട് മുത്തുകള്‍ വീണു കിടന്നു

അത് പെറുക്കിയെടുത്ത് അവള്‍

സങ്കടങള്‍ പറഞഞൊടുക്കി.....

ഒരു വാക്ക്

ബ്ലൊഗ് അക്കാദമി കൊഴിക്കൊട്ട് നടത്തിയ ശില്പ ശാലയില്‍ നിന്നും ലഭിച്ച അറിവി
ല്‍ നിന്നാണ് ഈ ബ്ലൊഗ്.നന്ദി....ഒരായിരം നന്ദി......